കേരളത്തിലെ ക്രൈസ്തവ സഭാധ്യക്ഷന്മാരുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി താജ് ഹോട്ടലിലാണ് കൂടിക്കാഴ്ച നടത്തിയത്. ക്ഷണം ലഭിച്ച എട്ടു പേരും സംബന്ധിച്ചു. ഇന്നലെ രാത്രി എട്ടരയോടെ ആരംഭിച്ച കൂടിക്കാഴ്ച 23 മിനിറ്റ് നീണ്ടു.മേജര്‍ ആര്‍ച്ച് ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി, പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് തൃതീയന്‍ കാതോലിക്കാ ബാവ, മെത്രാപ്പോലീത്തന്‍ ട്രസ്റ്റി ജോസഫ് മോര്‍ ഗ്രിഗോറിയോസ്, മേജര്‍ ആര്‍ച്ച്ബിഷപ് കര്‍ദിനാള്‍ മാര്‍ ബസേലിയോസ് ക്ലിമീസ് കാതോലിക്കാ ബാവ, വരാപ്പുഴ ആര്‍ച്ച് ബിഷപ് ഡോ. ജോസഫ് കളത്തിപ്പറമ്പില്‍, മാര്‍ മാത്യു മൂലക്കാട്ട്, മാര്‍ ഔഗിന്‍ കുര്യാക്കോസ്, കുര്യാക്കോസ് മോര്‍ സേവേറിയോസ് എന്നിവരാണു പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയത