News Leader – പ്രതിപക്ഷം ദേശീയ തലത്തില്‍ ഐക്യശ്രമം ശക്തിപ്പെടുത്തി വരുകയാണ്. മരുമകനും മുന്‍ ഉപമുഖ്യമന്ത്രിയുമായ അജിത് പവാറിനായി ബി.ജെ.പി വല വീശുന്നുണ്ട്. എന്‍.സി.പിയും ശിവസേനയും കോണ്‍ഗ്രസും ഉള്‍പ്പെട്ട മഹാ വികാസ് അഘാഡി സഖ്യത്തിനപ്പുറത്തെ സാധ്യതകളിലേക്ക് എന്‍.സി.പിയില്‍ ഒരു വിഭാഗം ഉറ്റുനോക്കുകയും ചെയ്യുന്നു. ഇതിനെല്ലാമിടയിലാണ് പവാറിന്റെ രാജിപ്രഖ്യാപനം വരുന്നത്.