News Leader – നഗരമധ്യത്തില്‍ സ്ഥിതിചെയ്യുന്ന കല്യണ്‍ സില്‍ക്‌സിലാണ് തീപിടുത്തം ഉണ്ടായത്. ഇന്ന് പുലര്‍ച്ചെ 5.30 ഓടെയായിരുന്നു സംഭവം.
വലിയ രീതിയില്‍ തീയും പുകയും ഉയര്‍ന്നത് കണ്ടപ്പോഴാണ് തീപിടുത്ത വിവരം നാട്ടുകാര്‍ അറിയുന്നത്. മുകളില്‍ നിന്നും പുക ഉയര്‍ന്നതോടെ മുകളിലെ നിലയിലാണ് തീപിടുത്തമെന്നാണ് ആദ്യം കരുതിയത്. കുന്നംകുളം ഫയര്‍ഫോഴ്‌സെത്തി താഴത്തെ ഷട്ടറിന്റെ ഒരു ഭാഗം പൊളിച്ച് നോക്കിയപ്പോഴാണ് ബേസ്‌മെന്റ് ഫ്‌ലോറില്‍ നിന്നാണ് തീ പടര്‍ന്നിട്ടുള്ളതെന്ന് വ്യക്തമായത്.