News Leader – ദേശീയ പാത വികസനവുമായി ബന്ധപ്പെട്ട് തൃശൂരിലെ എടമുട്ടം യു പി സ്‌കൂള്‍ പൊളിക്കുന്നത് താത്കാലികമായി തടഞ്ഞ് സുപ്രീം കോടതി. സ്‌കൂള്‍ കെട്ടിടം ഒഴിവാക്കി റോഡ് നിര്‍മാണത്തിനായി മറ്റൊരു അലൈന്മെന്റ് സാധ്യമാകുമോ എന്ന് പരിശോധിക്കാന്‍ ദേശീയ പാത അതോറിറ്റിക്ക് സുപ്രീം കോടതി നിര്‍ദേശം നല്‍കി.