News Leader -വാഗ്ദാനം ചെയ്ത 900കാര്യങ്ങളില്‍ 809 ലും നടപടികളെടുത്തു. അതെല്ലാം പൂര്‍ത്തിയാക്കാന്‍ ശ്രമിച്ചുവരികയാണ്. സില്‍വര്‍ ലൈന്‍ പദ്ധതി നടപടികള്‍ മുന്നോട്ട് പോകുന്നു. ടെന്‍ഡര്‍ ഡോക്യുമെന്റ് തയ്യാറാക്കല്‍, ജിയോ ടെക്നിക്കല്‍ പഠനം, സി.ആര്‍.ഇസഡ് മാപ്പിംഗ്, ഹൈഡ്രോളജിക്കല്‍ പഠനം, പാരിസ്ഥിതിക ആഘാത പഠനം എന്നിവ നടക്കുന്നു.വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്ത് സെപ്തംബറില്‍ ആദ്യകപ്പല്‍ എത്തും. മലയോര ഹൈവേ നടപടികള്‍ ത്വരിതഗതിയില്‍ പുരോഗമിക്കുന്നു. കെ.എസ്.ആര്‍.ടി.സി. ജീവനക്കാര്‍ക്ക് ശമ്പളം നല്‍കാന്‍ 2296കോടി നല്‍കി. പെന്‍ഷന്‍ വിതരണം ഉറപ്പാക്കി. സംസ്ഥാനത്ത് നിക്ഷേപ സൗഹൃദ അന്തരീക്ഷമുണ്ടാക്കിയെന്ന് പ്രോഗ്രസ് റിപ്പോര്‍ട്ടില്‍ പറയുന്നു