News Leader – യോഗ്യതയില്ലാത്ത നിര്‍മ്മാണ കമ്പനിയെ ഉള്‍പ്പെടുത്തി ടെണ്ടര്‍ നടപടി പൂര്‍ത്തീകരിച്ചതാണ് പ്രശ്നത്തിനു കാരണം. ഈ ഫയലില്‍ ഒപ്പുവയ്ക്കാന്‍ കോര്‍പ്പറേഷന്‍ സെക്രട്ടറി വിസമ്മതിച്ചു. രണ്ടു എഞ്ചിനീയര്‍മാരും ഇതിനു വഴങ്ങിയില്ലത്രെ. അയോഗ്യരാണെന്ന് ചീഫ് എഞ്ചിനീയര്‍ ചൂണ്ടിക്കാട്ടിയ മേരീമാത എന്ന കമ്പനിയെ ഉള്‍പ്പെടുത്തിയാണ് ഭരണസമിതി വഴിവിട്ട ടെണ്ടര്‍ നടപടി പൂര്‍ത്തിയാക്കിയത്.