News Leader – കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയും ഉപമുഖ്യമന്ത്രി ഡികെ ശിവകുമാറും തമ്മില്‍ അധികാരം പങ്കിടല്‍ സമവാക്യമില്ലെന്ന് കോണ്‍ഗ്രസ് നേതാവ് എം ബി പാട്ടീലാണ് വെളിപ്പെടുത്തിയത്. ശനിയാഴ്ച്ചയാണ് കര്‍ണാടക ക്യാബിനറ്റ് മന്ത്രിയായി പാട്ടീല്‍ സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റത്. അധികാരം പങ്കിടല്‍ സമവാക്യമുണ്ടെങ്കില്‍ ഹെക്കമാന്‍ഡ് അത് പ്രഖ്യാപിക്കുമായിരുന്നെന്നും അഞ്ച് വര്‍ഷവും സിദ്ധരാമയ്യ തന്നെ മുഖ്യമന്ത്രിയായി തുടരുമെന്നും പാട്ടീല്‍ പറഞ്ഞു