News Leader – തൃശൂര്‍ ജില്ലയില്‍ സ്‌കൂളുകളില്‍ ഒന്നാം ക്ലാസ്സിലേക്ക് പ്രവേശനം നേടിയത് 25100 കുരുന്നുകളാണ്. സര്‍ക്കാര്‍, എയിഡഡ് വിദ്യാലയങ്ങളില്‍ മാത്രമായി 21370 വിദ്യാര്‍ത്ഥികളാണ് ഒന്നാം ക്ലാസിലേക്ക് പ്രവേശനം നേടിയത്. സര്‍ക്കാര്‍ സ്‌കൂളുകളില്‍ 5270ഉം എയ്ഡഡ് സ്‌കൂളുകളില്‍ 16100ഉം കുട്ടികളെത്തിയപ്പോള്‍ സ്വകാര്യ സ്‌കൂളുകളില്‍ 3730 കുട്ടികളാണ് ഒന്നാം ക്ലാസ്സില്‍ പ്രവേശനം നേടിയത്.