News Leader – വരുന്ന പരിസ്ഥിതി ദിനത്തില്‍ വടക്കുന്നാഥ ക്ഷേത്രസന്നിധിയില്‍ ഒരു വിശേഷമുണ്ടാകും. ശ്രീമൂലസ്ഥാനത്തെ ജീര്‍ണിച്ചു തുടങ്ങിയ അരയാലിനു കൂട്ടായി ഇത്തിയും അത്തിയും എത്തും. പേരാല്‍ പൊടിച്ചുവളരുന്നുണ്ട് ഈ അരയാലിന്‍മേല്‍. അത്തി, ഇത്തി, പേരാല്‍, അരയാല്‍ എന്നീ മരങ്ങള്‍ ചേര്‍ന്ന് നാല്‍പാമരമാവും ഇനി ഇവിടെ ഉണ്ടാവുക.