News Leader – പള്ളി നിര്‍മാണത്തിലെ കണക്ക് സംബന്ധിച്ച് ആരോപണം ഉന്നയിച്ചതിന് പിന്നാലെ വികാരിയും വിശ്വാസികളും തമ്മിലുള്ള തര്‍ക്കം മൂത്ത് ഇടവകയിലെ വിശ്വാസികളെല്ലാം മരിച്ചതായി കണക്കാക്കി വികാരി കൂട്ട മരണ കുര്‍ബാന നടത്തി. തൃശൂര്‍ പൂമല ലിറ്റില്‍ ഫ്‌ളവര്‍ പള്ളിയിലാണ് സംഭവം. വികാരിയുടെ നടപടിയില്‍ പ്രതിഷേധിച്ച് ഇടവകയിലെ വിശ്വാസികളില്‍ ചിലര്‍ പള്ളിക്ക് മുന്നില്‍ തങ്ങളുടെ ഏഴാം ചരമദിന ചടങ്ങുകളും നടത്തി.