News Leader – തൃശൂര്‍ പൂരത്തില്‍ മറ്റൊരാനയും ഇത്രയധികം കാലം എഴുന്നെള്ളിപ്പില്‍ പങ്കെടുത്തിട്ടില്ല. ക്ഷേത്രത്തിലേക്ക് ആനയെ വേണമെന്ന ദേവസ്വത്തിന്റെ ആവശ്യത്തില്‍ മുന്‍ മുഖ്യമന്ത്രി കെ.കരുണാകരന്റെ പ്രത്യേക താല്‍പ്പര്യത്തിലാണ് നിലമ്പൂര്‍ കാട്ടിലെ വാരിക്കുഴിയില്‍ വീണ മൂന്ന് വയസുകാരന്‍ കൊമ്പനെ ശങ്കരംകുളങ്ങരയിലെത്തിച്ചത്. സമീപകാലം വരെ തിരുവമ്പാടിയുടെ വെടിക്കെട്ട് സമയത്ത് പന്തലില്‍ തിടമ്പുമായി നില്‍ക്കുന്ന ദൗത്യം മണികണ്ഠനായിരുന്നു. ഇപ്പോള്‍ മഠത്തിലേക്കുള്ള വരവില്‍ തിടമ്പേറ്റുന്നതും നെയ്തലക്കാവിന്റെ കോലമേന്തുന്നതും മണികണ്ഠനാണ്. തൃശൂര്‍ പൂരത്തില്‍ അരനൂറ്റാണ്ടിലധികം കാലം തിടമ്പേറ്റിയതിന് ഇക്കഴിഞ്ഞ പൂരത്തിന് പൂരതലേന്ന് മണികണ്ഠനെ ആദരിച്ചിരുന്നു
Latest Malayalam News : English Summary
(ELEPHANT) sankarankulangara Manikandan dies : religious ceremony completed at thrissur