News Leader – ആരോഗ്യസര്‍വ്വകലാശാലയുടെ ബിരുദദാന ചടങ്ങില്‍ മരണപ്പെട്ട യുവഡോക്ടര്‍ക്ക് മരണാനന്തരമായി എംബിബിഎസ് ബിരുദം ഗവര്‍ണ്ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ സമ്മാനിച്ചു. കണ്ണീരണിഞ്ഞ് മാതാപിതാക്കള്‍ ഏറ്റുവാങ്ങി. കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ ഹൗസ് സര്‍ജനായി ജോലിചെയ്യവേ ദാരുണമായി കൊല്ലപ്പെട്ട ഡോ. വന്ദന ദാസിന് മരണാനന്തര ബഹുമതിയായി എം ബി ബി എസ്സ് ബിരുദം നല്‍കി. അച്ഛനും അമ്മയും ചേര്‍ന്ന് ഗവര്‍ണറില്‍ നിന്ന് ബിരുദ സര്‍ട്ടിഫിക്കറ്റ് ഏറ്റുവാങ്ങി.
Latest Malayalam News : English Summary
The MBBS degree is awarded to Dr. Vandana, and her tearful parents receive it on her behalf.