ആനചികിത്സകന്‍ ഡോ. രാധാകൃഷ്ണ കൈമളുടെ ശ്രാദ്ധത്തിന് ആനകള്‍ക്ക് ഊട്ട്. ശനിയാഴ്ച നടന്ന എട്ടാം ശ്രാദ്ധത്തിനാണ് നാലാനകളെ ഊട്ടിയത്. ചിറയ്ക്കല്‍ കാളിദാസന്, എറണാകുളം ശിവകുമാര്‍, ചിറയ്ക്കല്‍ പദ്മനാഭന്, പാറന്നൂര്‍ നന്ദന് എന്നീ ആനകളാണ് കീരംകുളങ്ങര പാറയില്‍ വീടിനുമുന്നില്‍ അണിനിരന്നത്. ഡോ. രാധാകൃഷ്ണ കൈമളുടെ ഭാര്യ ഡോ. അപര്‍ണ പാറന്നൂര്‍ നന്ദന് ആദ്യ ഉരുള നല്‍കിയാണ് ഊട്ടിന് തുടക്കമിട്ടത്. ആനയുമായി ബന്ധപ്പെട്ട് വിവിധ മേഖലയിലുള്ളവര്‍ ഡോക്ടറുടെ ഓര്‍മയില്‍ ഒത്തുകൂടി.