Newsleader – മന്ത്രിമാരുടെ വാഹനങ്ങളുടെ മുകളില് ചുവപ്പ് ബീക്കണ്‍ ലൈറ്റ് ഉപയോഗിക്കുന്നത് നിരോധിച്ച സാഹചര്യത്തിലായിരുന്നു മുന്‍വശത്തെ ബമ്പര്‍ ഗ്രില്ലില്‍ എല്‍.ഇ.ഡി ലൈറ്റുകള്‍ ഉപയോഗിച്ച് തുടങ്ങിയത്. ബീക്കണ്‍ ലൈറ്റുകള്‍ ഘടിപ്പിച്ച വാഹനങ്ങളിലായിരുന്നു നേരത്തെ മന്ത്രിമാര്‍ സഞ്ചരിച്ചിരുന്നത്. എന്നാല്‍ ഇത് വി.ഐ.പി സംസ്‌കാരത്തിന്റെ ഭാഗമാണെന്ന് വിലയിരുത്തി ലൈറ്റുകള്‍ നീക്കാന് കേന്ദ്രസര്‍ക്കാര്‍ നിര്ദേശിക്കുകയായിരുന്നു. തുടര്‍ന്ന് സംസ്ഥാന മന്ത്രിമാരുടെ കാറുകളില്‍നിന്നും ബീക്കണ് ലൈറ്റുകള്‍ ഒഴിവാക്കുകയായിരുന്നു.
Latest malayalam news : English summary
Ministers would travel in vehicles equipped with beacon lights, the central government mandated the removal of such lighting arrangements.