NewsLeader – ഇപ്പോഴുള്ള മ്യൂസിയത്തില്‍ വസ്തുക്കള്‍ പ്രദര്‍ശിപ്പിക്കുന്നതിന് ഒട്ടേറെ സൗകര്യക്കുറവുണ്ട്.പതിറ്റാണ്ടുകള്‍ക്ക് മുന്‍പേ കൂട്ടിയിട്ട രീതിയിലാണ് പ്രദര്‍ശനവസ്തുക്കളുള്ളത്. കുട്ടികള്‍ക്കും ശാസ്ത്രതത്പരരര്‍ക്കും അറിവ് ലഭ്യമാക്കാവുന്നവിധം മ്യൂസിയം ആധുനികവത്കരിക്കുകയാണ് ലക്ഷ്യം. ഇതിനായി പ്രകൃതിക്കിണങ്ങുന്ന രീതിയില്‍ വാസ്തുശില്‍പ്പശൈലിയില്‍ കെട്ടിടം പണിയേണ്ടി വരും. മ്യൂസിയത്തില്‍ പ്രദര്‍ശിപ്പിക്കാതെ നിരവധി വസ്തുക്കള്‍ സൂക്ഷിച്ചുവച്ചിട്ടുണ്ട്. ഇതെല്ലാം ഉപയോഗിക്കാനുമാകും.