NewsLeader – പ്രതിപക്ഷനേതാവിനെയും ശേഷം മുഖ്യമന്ത്രിയെയും അഭിസംബോധന ചെയ്തതിനുശേഷമാണ് ചാണ്ടി ഉമ്മന്‍ ദൈവനാമത്തില്‍ സത്യപ്രതിജ്ഞ ചെയ്തത്.രജിസ്റ്ററില്‍ ഒപ്പുവച്ച ശേഷം ചാണ്ടി ഉമ്മന്‍ സ്പീക്കറുടെ ഡയസിലെത്തി ഹസ്തദാനം ചെയ്തു. ഇന്ന് എം എല്‍ എ മാരുടെ ഗ്രൂപ്പ് ഫോട്ടോ എടുക്കുമെന്ന് മുന്‍പ് അറിയിപ്പുണ്ടായിരുന്നു. എന്നാല്‍ എ സി മൊയ്തീന്‍ അടക്കമുളള മൂന്ന് എം എല്‍ എമാരുടെ അസാന്നിദ്ധ്യത്തില്‍ ഇത് വേറൊരു ദിവസത്തേക്ക് മാറ്റിവച്ചു