NewsLeader – കേസില് മുന്‍ മന്ത്രി എസി മൊയ്തീനെ ഇഡി വീണ്ടും ചോദ്യം ചെയ്യാന് വിളിപ്പിക്കും. ഈമാസം 19ന് ഹാജരാകാന്‍ വീണ്ടും നോട്ടീസ് നല്‍കിയേക്കും. കേസുമായി ബന്ധപ്പെട്ട് എസി മൊയ്തീന് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റ ചോദ്യങ്ങള്‍ക്ക് മുന്നിലിരുന്നത് 10 മണിക്കൂറോളമാണ്. തിങ്കളാഴ്ച രാവിലെ ഒമ്പതരയോടെ കൊച്ചി ഇഡി ഓഫീസില്‍ ഹാജരായ മൊയ്തീനെ ചോദ്യംചെയ്യലുകള്‍ക്കുശേഷം രാത്രി എട്ടുമണിയോടെയാണ് വിട്ടയച്ചത്. കരുവന്നൂര്‍ കേസില്‍ മൊയ്തീനെതിരേയുള്ള മൊഴികളും സ്വത്തുസമ്പാദ്യവും അടിസ്ഥാനമാക്കിയായിരുന്നു ചോദ്യങ്ങള്‍. മൊയ്തീന്‍ ഹാജരാക്കിയ സ്വത്തുരേഖകള്‍ പരിശോധിച്ച ശേഷമായിരിക്കും വീണ്ടും വിളിപ്പിക്കുക.
Latest Malayalam News : English Summary
Karuvannur bank scam : A C moideen