NewsLeader – ജനവാസ മേഖലയിലിറങ്ങുന്ന പതിവാക്കിയിട്ടുള്ള പടയപ്പ പഴയ രീതികളില് നിന്ന് മാറുന്നതയാണ് അടുത്തിടെയായി കാണുന്നത്. പാമ്പന്മല ഭാഗത്തായിരുന്ന ഇത്രയും ദിവസം ആന. പിന്നീടാണ് മൂന്നാറിലേക്ക് എത്തിയത്. ഇതിനിടെ നിരവധി തവണ സംസ്ഥാന പാതയില് ഗതാഗത തടസവുമുണ്ടാക്കി. വലിയ ഉപദ്രവകാരിയല്ലെങ്കിലും പ്രദേശവാസികള്ക്ക് ആനയുടെ അടുത്ത് പോകരുതെന്ന് വനംവകുപ്പ് ജാഗ്രത നിര്ദേശം നല്കുന്നു.