NewsLeader – ഉച്ചക്ക് 1.45-ന് ഷാലിമാര്‍ എക്സ്പ്രസ് തൃശ്ശൂരിലെത്തിയപ്പോള്‍ പ്രതികള്‍ മൂന്നുപേരും ട്രെയിനില്‍ നിന്നിറങ്ങി. ട്രെയിന്‍ നീങ്ങിതുടങ്ങിയപ്പോള്‍ രണ്ടുപേര്‍ ചാടിക്കയറുന്നതു കണ്ട് സംശയം തോന്നി.തൃശ്ശൂരില്‍ ഇറങ്ങിയ ആളെ ചോദ്യം ചെയ്തപ്പോഴാണ് വിവരമറിയുന്നത്. ആര്.പി.എഫ്. ഉദ്യോഗസ്ഥരും പ്രതികള്‍ക്കു പിന്നാലെ ട്രെയിനില്‍ കയറി. ട്രെയിന്‍ ആലുവയിലെത്തിയപ്പോഴാണ് ഇവരെ പിടികൂടിയത്. പിന്നീട് ഇവരേയും തൃശ്ശൂരിലെത്തിച്ചു. എക്സൈസ് സ്പെഷ്യല്‍ സ്ക്വാഡ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ പി. ജുനൈദിന്റെ നേതൃത്വത്തിലുള്ള സംഘം ആര്.പി.എഫിന്റെ ഡോഗ് സ്ക്വാഡിന്റെ കൂടി സഹായത്തിലാണ് പ്രതികളെ പിടികൂടിയത്.
Latest Malayalam News : English Summary
Individuals apprehended with marijuana at Thrissur Railway Station.