NewsLeader – അനുഷ്ഠാന കലയായ കളമെഴുത്തുപാട്ടിനെ അടുത്തറിയാന്‍ തൃശൂരിലെ വിവേകോദയം ബോയ്‌സ് ഹൈസ്‌കൂളില്‍ ലൈബ്രറി ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ കളംപാട്ട് ശില്പശാല സംഘടിപ്പിച്ചു. അത് വിദ്യാര്‍ഥികള്‍ക്ക് വേറിട്ടൊരു അനുഭവം തന്നെയായിരുന്നു. കേരള ഫോക് ലോര്‍ അക്കാദമി, ക്ഷേത്രകല അക്കാദമി പുരസ്‌കാര ജേതാവ് യുവ കലാ നിപുണ കടന്നമണ്ണ ശ്രീനിവാസനാണ് ശില്പശാലയ്ക്ക് നേതൃത്യം നല്‍കിയത്.