Newsleader – റോബിന്‍ ബസ് നടത്തിപ്പുകാരന്‍ ഗിരീഷിനെ പൊലീസ് അറസ്റ്റ് ചെയ്തു. 2012 ലെ ചെക്ക് കേസുമായി ബന്ധപ്പെട്ടാണ് ഗിരീഷിനെ അറസ്റ്റ് ചെയ്തതെന്ന് പൊലീസ് അറിയിച്ചു. ഈരാറ്റുപേട്ടയിലെ വീട്ടില്‍ നിന്ന് പൊലീസ് ഇയാളെ കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു. ഗിരീഷുമായി പൊലീസ് സംഘം എറണാകുളത്ത് എത്തി. മരട് പൊലീസ് സ്റ്റേഷനിലാണ് മറ്റ് നടപടികള്‍. 2012ല്‍ ഗിരീഷ് ഒരു വാഹനം വാങ്ങിയതുമായി ബന്ധപ്പെട്ട ചെക്ക് കേസിലാണ് പൊലീസ് നടപടി. പ്രതികാര നടപടിയാണെന്ന് ഗിരീഷിന്റെ അഭിഭാഷകനും കുടുംബവും ആരോപിക്കുന്നു
Latest malayalam news : English summary
Robin bus operator Girish was arrested by the police. The police informed that Girish was arrested in connection with the 2012 check case. The police took him into custody from his house in Eratupetta. The police team reached Ernakulam with Girish. Other measures are taken at Maradu Police Station. In 2012, the police took action in the check case related to the purchase of a vehicle by Girish. Girish’s lawyer and family allege that it was a revenge attack