നൂതന സാങ്കേതികവിദ്യയില്‍ അധിഷ്ഠിതമായാണ് മോര്‍മുഗാവോ രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. അതിനാല്‍, അത്യാധുനിക ആയുധങ്ങളും, ഉപരിതല മിസൈലുകളും, ഉപരിതല ആകാശ മിസൈലുകളും, നിരവധി സെന്‍സറുകളും മോര്‍മുഗാവോയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഏത് പ്രതിസന്ധി ഘട്ടങ്ങളെയും തരണം ചെയ്ത് മുന്നോട്ട് കുതിക്കാനുള്ള ശേഷിയാണ് മോര്‍മുഗാവോയുടെ പ്രധാന പ്രത്യേകത.