ഭരണഘടനയിലെ പൗരാവകാശങ്ങള്‍ ഉറപ്പിക്കുന്നതോടൊപ്പം അത് മുന്നോട്ടുവയ്ക്കുന്ന ഉത്തരവാദിത്തങ്ങള്‍ നിറവേറ്റണ്ടതും പൗരസമൂഹത്തിന്റെ ബാധ്യതയാണെന്നും മന്ത്രി അഭിപ്രായപ്പെട്ടു. തേക്കിന്‍കാട് മൈതാനിയില്‍ നടന്ന 74-ാമത് റിപ്പബ്ലിക് ദിനാഘോഷ പരേഡില്‍ അഭിവാദ്യം സ്വീകരിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. തൃശൂര്‍ ഡി എച്ച് ക്യൂ ക്യാമ്പ് ഇന്‍സ്‌പെക്ടര്‍ കെ വിനോദ് കുമാര്‍ പരേഡ് നയിച്ചു. വനിതാ സെല്‍ ഇന്‍സ്‌പെക്ടര്‍ പി വി സിന്ധു പരേഡ് സെക്കന്റ് ഇന്‍ കമാന്റായി. 3 ബാന്റ് പ്ലാറ്റൂണുകള്‍ ഉള്‍പ്പെടെ 23 പ്ലാറ്റൂണുകള്‍ പരേഡില്‍ അണിനിരന്നു. സംസ്ഥാന യുവജന ക്ഷേമ ബോര്‍ഡ് പ്രളയാനന്തരം രൂപീകരിച്ച സന്നദ്ധ സേവന സേന ടീം കേരള യൂത്ത് ഫോഴ്‌സ് ആദ്യമായി പരേഡിന്റെ ഭാഗമായി. ജില്ലാ കലക്ടര്‍ ഹരിത വി കുമാര്‍, സിറ്റി പൊലീസ് കമ്മീഷണര്‍ അങ്കിത് അശോകന്‍, ജില്ലാ റൂറല്‍ പൊലീസ് മേധാവി ഐശ്വര്യ ഡോംഗ്രെ എന്നിവരും പരേഡില്‍ അഭിവാദ്യം സ്വീകരിച്ചു.