15,632 അടി ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന, ഉത്തര ഗ്ലേഷ്യര്‍ ബറ്റാലിയന്റെ ആസ്ഥാനമായ കുമാര്‍ പോസ്റ്റില്‍ മൂന്നു മാസത്തേക്കാണ് നിയമനം. ജനുവരി രണ്ടിന് സിയാച്ചിനിലെ ദൗത്യം തുടങ്ങിയ ശിവ അവിടെ ഒരു ടീമിന്റെ ലീഡര്‍ ആയിരിക്കും.. ഉദയ്പൂര്‍ എന്‍.ജെ.ആര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയില്‍ നിന്ന് സിവില്‍ എഞ്ചിനീയറിംഗില്‍ ബിരുദം നേടിയ ശേഷം ലഭിച്ച മറ്റ് ജോലികള്‍ക്കുള്ള ഓഫറുകള്‍ വേണ്ടെന്നു വച്ചു. ചെന്നൈയിലെ ഓഫീസേഴ്സ് ട്രെയിനിംഗ് അക്കാഡമിയിലെ പരിശീലനത്തിന് ശേഷം 2021 മേയില്‍ എന്‍ജിനീയര്‍ റെജിമെന്റില്‍ കമ്മിഷന്‍ഡ് ഓഫീസറായി ചേര്‍ന്നു.