തീരസംരക്ഷണ സേനയുടെ വിവിധ രക്ഷാപ്രവര്‍ത്തനങ്ങളും പ്രതിരോധ സംവിധാനങ്ങളെപ്പറ്റിയുമുള്ള അഭ്യാസ പ്രകടനങ്ങളാണ് കൊച്ചി തീരത്തുനിന്ന് ഏകദേശം 18 നോട്ടിക്കല്‍ മൈല്‍ അകലെ കടലില്‍വച്ച് നടത്തിയത്. കോസ്റ്റ് ഗാര്‍ഡിന്റെ വിവിധ ഓപ്പറേഷനുകള്‍ക്കു പുറമെ കേരളം ആസ്ഥാനമായുള്ള സി.ജി. യൂണിറ്റുകള്‍ നടത്തുന്ന പ്രവര്‍ത്തനങ്ങളെക്കുറിച്ചു കോസ്റ്റ് ഗാര്‍ഡ് കമാന്‍ഡര്‍ ഡിഐജി എന്‍. രവി ഗവര്‍ണറോട് വിശദീകരിച്ചു. രാജ്യത്തിനായുള്ള കോസ്റ്റ് ഗാര്‍ഡിന്റെ സേവനത്തെ ഗവര്‍ണര്‍ പ്രശംസിച്ചു






