രചന ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫൈന്‍ ആര്‍ട്സില്‍ പഠിച്ചിറങ്ങിയവരുടെ വാട്സ്ആപ്പ് കൂട്ടായ്മയായ സ്‌കാര്‍ലെറ്റിന്റെ ആഭിമുഖ്യത്തിലാണു ലളിതകലാ അക്കാദമിയിലെ പ്രദര്‍ശനം. പരസ്യകലാ രംഗത്തു സജീവമായ അയ്യപ്പന്‍ കാട്ടൂര്‍, വിനോദ് ബാലകൃഷ്ണന്‍, റിട്ട. ചിത്രകല അധ്യാപകനായ ടി.കെ. മുരളി, ബസിന്റെ ബോഡിയില്‍ ചിത്രങ്ങള്‍ വരയ്ക്കുന്ന സിനിരാജു, കല്യാണ മണ്ഡപങ്ങള്‍ അലങ്കരിക്കുന്ന സുരേന്ദ്രന്‍ മാപ്രാണം എന്നിവരുടെ ചിത്രങ്ങളാണ് പ്രദര്‍ശിപ്പിക്കുന്നത്.