ശ്രീലങ്കയ്‌ക്കെതിരായ മൂന്നാം ഏകദിനം കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ പുരോഗമിക്കവേ കാണികള്‍ കുറവായതിനെപ്പറ്റി ട്വീറ്റുമായി മുന്‍ ക്രിക്കറ്റ് താരം യുവരാജ് സിംഗ്. മത്സരത്തില്‍ സെഞ്ചുറി നേടിയ വിരാട് കോലിയെയും ശുഗ്മാന്‍ ഗില്ലിനെയും അഭിനന്ദിച്ചുകൊണ്ടുള്ള ട്വീറ്റിലാണ് യുവരാജ് സിംഗ് കാണികള്‍ കുറഞ്ഞതിനെപ്പറ്റി പരാമര്‍ശിച്ചത്. പകുതി ഒഴിഞ്ഞ ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയം, ഏകദിന ക്രിക്കറ്റ് മരിക്കുകയാണോ?- എന്നാണ് യുവരാജ് ട്വീറ്റ് ചെയ്തത്. വി.അബ്ദുറഹിമാന്റെ പ്രസ്താവനയെ വിമര്‍ശിച്ച് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍. ‘പട്ടിണി കിടക്കുന്നവര്‍ കളി കാണേണ്ട’ എന്ന പരാമര്‍ശം വരുത്തിവച്ച വിന ഇന്നലെ നേരില്‍ കണ്ടുവെന്ന് സിപിഐ നേതാവ് പന്ന്യന്‍ രവീന്ദ്രന്‍.’കായികമന്ത്രി മലയാളികളുടെ ആത്മാഭിമാനത്തെ ചോദ്യം ചെയ്യരുത്’ എന്ന് അദ്ദേഹം ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

ഞങ്ങള്‍ അഭിമാനിക്കുന്നു 


Gujarat Titans vs. Delhi Capitals: Sai Sudarshan Leads Defending Champions to Win – NewsLeader Analysis 