തൃശ്ശൂര്‍ വാടനപ്പിള്ളി ഗണേശമംഗലത്ത് വയോധികയെ കൊലപ്പെട്ട നിലയില്‍ കണ്ടെത്തി. റിട്ടയേര്‍ഡ് അധ്യാപിക 73 വയസ്സുള്ള വാലപ്പറമ്പില്‍ വസന്ത ആണ് മരിച്ചത്.ഇന്ന് രാവിലെ 7 മണിയോടെയാണ് സംഭവം. ഇരുനില വീട്ടില്‍ ഒറ്റക്കായിരുന്നു വസന്ത താമസിച്ചിരുന്നത്.രാവിലെ വസന്തയുടെ നിലവിളി കേട്ട് നാട്ടുകാര്‍ ഓടിയെത്തിയപ്പോള്‍ വീടിന്റെ മുന്‍വശത്തെ ഗെയ്റ്റ് പൂട്ടിയ നിലയിലായിരുന്നു. തുടര്‍ന്ന് നാട്ടുകാര്‍ മതില്‍ ചാടിക്കടന്ന് പരിശോധിച്ചപ്പോഴാണ് വസ്ന്തയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. വീടിന്റെ അടുക്കള ഭാഗത്തിന് പുറത്ത് ടൈല്‍ വിരിച്ച ഭാഗത്തായിരുന്നു മൃതദേഹം കിടന്നിരുന്നത്.തലയ്ക്ക് മുറിവേറ്റ് രക്തം വാര്‍ന്ന നിലയിലായിരുന്നു