ഈ നേട്ടം കൈവരിക്കുന്ന ലോകത്തിലെ ആദ്യ ബാറ്ററായിരുന്നു സുനില്‍ ഗവാസ്‌കര്‍. ഗവാസ്‌കറിന് ശേഷം ഇതുവരെ 13 ബാറ്റര്‍മാരാണ് ടെസ്റ്റ് ക്രിക്കറ്റില്‍ 10,000 റണ്‍സ് തികച്ചത്. ചരിത്ര നേട്ടത്തിലേക്ക് നടന്നടുത്ത സണ്ണിയുടെ ആ ഇന്നിംഗ്സ് ക്രിക്കറ്റ് പ്രേമികളുടെ മനസില്‍ ഇന്നുമുണ്ട്.
പാകിസ്ഥാനെതിരെയാണ് സുനില്‍ ഗവാസ്‌കര്‍ പതിനായിരം റണ്‍സ് തികച്ചത്. തന്റെ ടെസ്റ്റ് കരിയറിലെ 124-ാം മത്സരത്തിലാണ് സണ്ണി ഈ നേട്ടം സ്വന്തമാക്കിയത്.