അന്ധവിശ്വാസങ്ങളും അനാചാരങ്ങളും തടയാനുള്ള ബില്‍ വരുന്ന നിയമസഭാ സമ്മേളനത്തില്‍ അവതരിപ്പിച്ചേക്കുമെന്നു റിപ്പോര്‍ട്ടുകള്‍. മതപരമായ ആചാരങ്ങളെ ഒഴിവാക്കി ഭേദഗതികളോടെ കരട് ബില്‍ നിയമവകുപ്പ്, ആഭ്യന്തര വകുപ്പ് വഴി മുഖ്യമന്ത്രി പിണറായി വിജയന്റെ പരിഗണനക്ക് നല്‍കിയിട്ടുണ്ട്. മുഖ്യമന്ത്രിയുടെ അനുമതി കിട്ടിയാല്‍ മന്ത്രിസഭ ചര്‍ച്ച ചെയ്തശേഷം നിയമസഭയില്‍ അവതരിപ്പിക്കേണ്ട ബില്ലുകളുടെ പട്ടികയില്‍ ഇത് ഉള്‍പ്പെടുത്തുന്നതാണ്. മതാചാരങ്ങളെ ബില്ലിലെ വ്യവസ്ഥകള്‍ ബാധിക്കാതിരിക്കാന്‍ ജാഗ്രത പാലിക്കണമെന്ന് മുഖ്യമന്ത്രി പറഞ്ഞിരുന്നു. തുടര്‍ന്നാണ് വിവിധ മതങ്ങളിലെ ആചാരങ്ങളെ പരിശോധനകള്‍ക്ക് ശേഷം ബില്ലിന്റെ പരിധിയില്‍നിന്ന് ഒഴിവാക്കുന്നത്.അഗ്നിക്കാവടി, കുത്തിയോട്ടം, തൂക്കം അടക്കമുള്ള ആചാരങ്ങളെ ഒഴിവാക്കണമെന്നാണ് നിയമവകുപ്പിന്റെ ശുപാര്‍ശയില്‍ ഉണ്ടായിരുന്നത്. പ്രബുദ്ധ കേരളമെന്ന് അവകാശപ്പെടുമ്പോള്‍, ഇത്തരം ബില്‍ കൊണ്ടുവരേണ്ടി വന്നത് നമ്മുടെ തന്നെ പൊള്ളത്തരം തുറന്നുകാണിക്കുകയാണ്.