ആദിവാസിയായതുകൊണ്ട് കള്ളനാവുമോ?. പ്രബുദ്ധകേരളത്തില്‍ സമൂഹത്തിന്റെ മാനസീക വളര്‍ച്ചയ്ക്ക് ഇപ്പോഴും കാര്യമായ പ്രശ്നമുണ്ടെന്നാണ് മനസ്സിലാക്കേണ്ടത്. ആദിവാസി യുവാവ് വിശ്വനാഥന്‍ തൂങ്ങി മരിച്ച സംഭവത്തില്‍ മനുഷ്യാവകാശ കമ്മീഷന്റെ റിപ്പോര്‍ട്ടില്‍ ഇതെടുത്തു പറയുന്നു. വിശന്നപ്പോള്‍ ഭക്ഷണമെടുത്തതിന് മലയാളി മര്‍ദ്ദിച്ചുകൊന്ന മധു എന്ന ആദിവാസി യുവാവിന്റെ മരണത്തിന്റെ അഞ്ചുവര്‍ഷം പൂര്‍ത്തിയാവുകയാണ് എന്നും ഓര്‍ക്കണം. നീതിയെവിടേ എന്ന് നാം സ്വയം ചോദിച്ചുപോകുന്നു.