മലപ്പുറം കാളികാവ് സ്വദേശി പ്രണവ് എറണാകുളത്തേക്ക് പോകുംവഴിയായിരുന്നു കവര്‍ച്ച. കാര്‍ പാമ്പൂര്‍ റെയില്‍വേ മേല്‍പ്പാലത്തിനടുത്തെത്തിയപ്പോള്‍ ബൈക്കിലെത്തിയ രണ്ടംഗസംഘം കാര്‍ തടഞ്ഞു നിര്‍ത്തി. ഇരുവരും കാറില്‍ കയറി പ്രണവിന്റെ കഴുത്തില്‍ കത്തിവെച്ച് ഭീഷണിപ്പെടുത്തി. സ്വര്‍ണ്ണ ചെയ്യിനും പഴ്‌സും മൊബൈല്‍ഫോണും വാച്ചും സംഘം പിടിച്ചുവാങ്ങി.പാമ്പൂരിലെ വിജനമായ സ്ഥലമായിരുന്നു കവര്‍ച്ചയെന്നതിനാല്‍ സംഭവം ആരും അറിഞ്ഞില്ല. പോലീസില്‍ പരാതിപ്പെട്ടാന്‍ കൊന്നുകളയുമെന്നും സംഘം ഭീഷണിപ്പെടുത്തി. എന്നാല്‍ പ്രണവ് ഉടന്‍ വിയ്യൂര്‍ സ്റ്റേഷനിലെത്തി പരാതിപ്പെട്ടു. പ്രണവുമായി പോലീസ് സംഭവസ്ഥലത്തെത്തിയതോടെ അവിടെത്തന്നെയുണ്ടായിരുന്ന അനുരാജ് ബൈക്കില്‍ രക്ഷപ്പെട്ടു. തുടര്‍ന്ന് ഏറെ ദൂരം പിന്തുടര്‍ന്നാണ് ഇയാളെ പിടികൂടിയത്.