Menu

Follow Us On

കുന്നംകുളത്ത് പട്ടാപ്പകല്‍ വീട്ടില്‍ വന്‍കവര്‍ച്ച

ശാസ്ത്രിജി നഗര്‍ പ്രശാന്തിയില്‍ രാജന്റെ വീട്ടിലാണ് കവര്‍ച്ച നടന്നത്. 80 പവനിലേറെ വരുന്ന ആഭരണങ്ങള്‍ മോഷണം പോയതായി വീട്ടുകാര്‍ പൊലീസില്‍ പരാതി നല്‍കി. രാജന്റെ ഭാര്യ ദേവി രാവിലെ പത്ത് മണിയോടെ വീട് പൂട്ടി കല്യാണത്തിന് പോയിരുന്നു. തിരിച്ച് മൂന്നരയോടെ വീട്ടില്‍ വന്നപ്പോഴാണ് അലമാരയിലെ വസ്ത്രങ്ങളം മറ്റ് സാധനങ്ങളും വാരിവലിച്ചിട്ട നിലയില്‍ കണ്ടത്. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് സ്വര്‍ണാഭരണങ്ങള്‍ നഷ്ടപ്പെട്ടതായി അറിഞ്ഞത്. കുന്നംകുളം പൊലീസ് അന്വേഷണം ആരംഭിച്ചു. മുകളിലത്തെ നിലയുടെ വാതില്‍ കുത്തിത്തുറന്നാണ് മോഷ്ടാവ് അകത്ത് കടന്നതെന്ന് പൊലീസ് പറഞ്ഞു.

– Advertisement –
Leave a Reply

Leave a Reply

Your email address will not be published. Required fields are marked *

– Advertisement –