പരിയാരം തവളപ്പാറയില്‍ ഭൂമി ഇടപാടുകാരന്‍ അങ്കമാലി നായത്തോട് വീരംപറമ്പില്‍ രാജീവ് കൊല്ലപ്പെട്ട കേസിലെ സാക്ഷിയെ ഭീഷണിപ്പെടുത്തിയ സംഭവത്തില്‍ ഒരാളെ കൊരട്ടി പോലീസ് അറസ്റ്റ് ചെയ്തു. മുരിങ്ങൂരില്‍ താമസിക്കുന്ന പടിഞ്ഞാറേ ചാലക്കുടി സ്വദേശി മതിക്കൂട്ടം സുനിലിനെയാണ് പോലീസ് അറസ്റ്റുചെയ്തത്. സുനില്‍ രാജീവ് വധക്കേസിലും പ്രതിയാണ്. ഈ കേസിലെ മറ്റൊരു പ്രതി സത്യനെ കേസില്‍ മാപ്പു സാക്ഷിയാക്കിയിരുന്നു. സത്യനെയാണ് സുനില്‍ ടെലിഫോണില്‍ ഭീഷണിപ്പെടുത്തിയതെന്ന് പോലീസ് പറഞ്ഞു. 2017 സെപ്റ്റംബര്‍ 28-നാണ് രാജീവ് കൊല്ലപ്പെടുന്നത്.