സ്വര്‍ണാഭരണങ്ങളും, ഡി.വി.ആറും നഷ്ടപ്പെട്ടു. കോവിലകം തെക്ക് വന്‍പറമ്പില്‍ ജയപ്രകാശിന്റെ വീട്ടില്‍ ഇന്നലെ രാത്രിയിലായിരുന്നു മോഷണം.ഇന്ന് രാവിലെ അയല്‍വാസിയായ യുവാവ് ലൈറ്റ് അണക്കാനെത്തിയപ്പോഴാണ് മോഷണം നടന്ന വിവരം അറിയുന്നത്. വീടിന്റെ മുന്‍വശത്തെ വാതില്‍ കുത്തിത്തുറന്നാണ് അകത്ത് കടന്നിട്ടുള്ളത്. മുറിക്കുള്ളില്‍ അലമാരയില്‍ സൂക്ഷിച്ചിരുന്ന കൈ ചെയിനും, മോതിരവും നഷ്ടപ്പെട്ടു. മുറിക്കുള്ളിലെ സാധനങ്ങളെല്ലാം വലിച്ചു വാരിയിട്ട നിലയിലാണ്. ജയപ്രകാശും ഭാര്യയും പത്ത് ദിവസം മുമ്പാണ് അബൂദാബിയിലേക്ക് പോയത്. അതേസമയം പെരിഞ്ഞനം മേഖലയില്‍ അടച്ചിട്ട വീടുകള്‍ കേന്ദ്രീകരിച്ച് മോഷണം പെരുകുകയാണ്. കഴിഞ്ഞ ദിവസം മേത്തശേരി സത്യഭാമയുടെ വീട് കുത്തിത്തുറന്ന് ഡി.വി.ആര്‍ മോഷണം പോയിരുന്നു. പെരിഞ്ഞനം കുറ്റിലക്കടവിലും , കോവിലകത്തും രണ്ട് വീടുകളും കുത്തിത്തുറന്ന് മോഷണശ്രമം നടന്നിരുന്നു.