അടുക്കള ഭാഗത്ത് പച്ചക്കറി മുറിച്ചു കൊണ്ടിരിക്കുന്നതിനിടെ മോഷ്ടാവെത്തി മാല പൊട്ടിക്കുകയായിരുന്നു. മാല പിടിച്ച് വാങ്ങാന്‍ ശ്രമിച്ചെങ്കിലും സീമയെ തള്ളിമാറ്റിയ ശേഷം മാലയുമായി മോഷ്ടാവ് സ്ഥലം വിട്ടു. വീട്ടമ്മയുടെ മുഖം പൊത്തിയായിരുന്നു മോഷണം. ഇതിനിടെ കള്ളന്റെ വിരല്‍ വീട്ടമ്മയുടെ വായില്‍ കുടുങ്ങി. വിരല്‍ വീട്ടമ്മ കടിച്ചതോടെ മോഷ്ടാവ് കുതറിയോടുകയായിരുന്നു. ഇതിനിടെ വീട്ടമ്മയുടെ ഒരു പല്ല് നഷ്ടപ്പെട്ടു