ദേശീയ പാതവഴി നിരവധി വാഹനങ്ങള്‍ കടന്നു പോകുന്നതിനാലും രാത്രി സമയമായതിനാലും തട്ടിയ വാഹനം കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല. തൃശ്ശൂര്‍ സിറ്റി പോലീസിന്റെ ഉള്‍പ്പെടെ നിരവധി സിസിടിവികളും, പാലിയേക്കര ടോള്‍പ്ളാസ വഴി കടന്നു വഴി പോയ വാഹനങ്ങളുടെ വിവരങ്ങള്‍ പരിശോധിച്ചു. ഇങ്ങനെ ലഭിച്ച നൂറ് കണക്കിന് വാഹനങ്ങളുടെ യാത്രാവിവരങ്ങള്‍ പരിശോധിച്ച് നടത്തിയ അന്വേഷണത്തിനൊടുവിലാണ് സംഭവം നടന്ന് മൂന്ന് ദിവസത്തിനുള്ളില്‍ വാഹനം പിടികൂടാനായത്. ബാംഗ്ലൂരില്‍ നിന്നും ഇരുമ്പ് പൈപ്പ് ലോഡും കൊണ്ട് പോയിരുന്ന ടോറസ്സ് ലോറിയാണ് ആകാശിനെ തട്ടിയത്. ചോദ്യം ചെയ്യലില്‍ പ്രതി പോലീസിനോട് കുറ്റം സമ്മതിച്ചു.