Menu

Follow Us On

1.5 കോടിയുടെ ഹഷീഷ് മൊത്തക്കച്ചവടക്കാരൻ പിടിയിൽ

7 കിലോ ഹഷീഷ് ഓയില്‍ എത്തിച്ച കേസില്‍ മൊത്തക്കച്ചവടക്കാരന്‍ പിടിയില്‍ പൊലീസ് അറസ്റ്റു ചെയ്തു. ജില്ലയില്‍ ലഹരിഒഴുക്ക് തുടരുകയാണ്. കൂരിക്കുഴി സ്വദേശി അരയന്‍ങ്ങാട്ടില്‍ വീട്ടില്‍ ലസിത് റോഷനെയാണ് കൊടുങ്ങല്ലൂര്‍ ഡിവൈഎസ്പി സലീഷ് എന്‍. ശങ്കറിന്റെ നേതൃത്വത്തില്‍ കയ്പമംഗലം എസ്എച്ച്ഒ സുബീഷ് മോന്‍, എസ്‌ഐ കൃഷ്ണപ്രസാദ് എന്നിവരുടെ നേതൃത്തിലുള്ള പൊലീസ് അറസ്റ്റ് ചെയ്തത്. വാടാനപ്പള്ളിയില്‍ കഴിഞ്ഞ ഏപ്രിലില്‍ ഇയാളുടെ സംഘത്തിലുണ്ടായിരുന്ന രണ്ടുപേരെ പൊലീസ് പിടികൂടിയിരുന്നു. ഇവരെ ചോദ്യംചെയ്തപ്പോഴാണ് ഹഷീഷ് ഓയില്‍ നല്‍കിയ ലസിതിനെക്കുറിച്ചുള്ള വിവരം പൊലീസിനു ലഭിച്ചത്. അറസ്റ്റ് ചെയ്തപ്പോഴും ഇയാളില്‍നിന്ന് ഹഷീഷ് ഓയില്‍ കണ്ടെടുത്തു.

– Advertisement –
Leave a Reply

Leave a Reply

Your email address will not be published. Required fields are marked *

– Advertisement –