Crime

ബസില്‍നിന്ന് വിദ്യാര്‍ഥി തെറിച്ചുവീണ സംഭവം: ബസും പിടിച്ചെടുത്തു, ഡ്രൈവര്‍ കസ്റ്റഡിയില്‍

കോട്ടയം: സ്വകാര്യ ബസില്‍നിന്ന് തെറിച്ചുവീണ് സ്‌കൂള്‍ വിദ്യാര്‍ഥിക്ക് പരിക്കേറ്റ സംഭവത്തില്‍ ബസ് ഡ്രൈവറെ പോലീസ് കസ്റ്റഡിയിലെടുത്തു. അമിതവേഗത്തിലും അശ്രദ്ധമായും വാഹനമോടിച്ചതിന് ഇയാള്‍ക്കെതിരേ കേസെടുക്കുമെന്ന് പോലീസ് പറഞ്ഞു. ബസ്സും പോലീസ് പിടിച്ചെടുത്തിട്ടുണ്ട്. കോട്ടയം-കൈനടി റൂട്ടില്‍ സര്‍വീസ് നടത്തുന്ന ‘ചിപ്പി’ ബസ്സിന്റെ ഡ്രൈവര്‍ കൈനടി സ്വദേശി മനീഷിനെയാണ് കോട്ടയം ചിങ്ങവനം പോലീസ് കസ്റ്റഡിയിലെടുത്തത്.

എട്ടാംക്ലാസ് വിദ്യാര്‍ഥിയായ അഭിരാമിനാണ് ഓടുന്ന ബസില്‍നിന്ന് തെറിച്ചുവീണ് പരിക്കേറ്റത്. വെള്ളിയാഴ്ച വൈകിട്ട് നാലുമണിയോടെ കോട്ടയം പവര്‍ഹൗസ് ജങ്ഷന് സമീപമായിരുന്നു അപകടം. അപകടത്തില്‍ കുട്ടിയുടെ രണ്ട് പല്ലുകള്‍ ഇളകി. ചുണ്ടിനും വലതുകൈമുട്ടിനും പരിക്കേല്‍ക്കുകയും ചെയ്തു.

ബസ്സിന്റെ അമിതവേഗതയാണ് അപകടത്തിന് കാരണമെന്നാണ് നാട്ടുകാരുടെ ആരോപണം. ഡോറുകള്‍ അടക്കാതെയുള്ള ബസ്സുകളുടെ മരണപ്പാച്ചില്‍ ആ പ്രദേശത്ത് പതിവാണെന്നാണ് നാട്ടുകാരുടെ പരാതി.

ബസ്സിന്റെ വാതില്‍ അടച്ചിരുന്നില്ല, അപകടത്തില്‍ പരിക്കേറ്റ കുട്ടിയെ ആശുപത്രിയില്‍ എത്തിക്കാന്‍ പോലും ബസ് ജീവനക്കാര്‍ തയ്യാറായില്ല എന്നിവയാണ് അഭിരാമിന്റെ പിതാവ് ഷിനോയും നാട്ടുകാരുടെയും ആരോപണം. ഇതിനുപിന്നാലെയാണ് പോലീസ് സംഭവത്തില്‍ നടപടി സ്വീകരിച്ചത്.

digital@valappila

Recent Posts

ബസ് സര്‍വീസ് നിര്‍ത്തിവെയ്ക്കും

https://youtu.be/YtCQHININeQ #thrissur #onlinenews #newsleader #malayalamnews #thrissurbus #kodungallurnews #kodungallur #busstrike Latest malayalam news : English summary…

1 year ago

വേണം അതീവജാഗ്രത

https://youtu.be/6FK25srI13Q #thrissur #onlinenews #newsleader #malayalamnews #monkeypoxtreatment #monkeypoxnews #monkeypoxcases #keralahealth Newsleader - അണുബാധയേറ്റാല്‍ ശരാശരി 12 ദിവസത്തിനുള്ളില്‍…

1 year ago

ചുട്ടുപൊള്ളി കേരളം

https://youtu.be/MMxQ_Q2KW-c #thrissur #onlinenews #newsleader #malayalamnews #keralaclimate #hotweather #heat Newsleader - വേനല്‍ മഴ കൂടുന്നതും കാലവര്‍ഷം കുറയുകയോ…

1 year ago

കലാകാരന്‍മാരേ വാഴ്ത്തി മന്ത്രി

https://youtu.be/hwGGpoRRoGk #thrissur #onlinenews #newsleader #malayalamnews #pulikkali #pulikkali2024 #onam2024 #onamcelebrations #onamcelebration2024 #thrissurnews #krajan #krajanspeech Newsleader -…

1 year ago

ജമ്മുകശ്മീര്‍ വിധിയെഴുതുന്നു

https://youtu.be/plMEscrUtuk #thrissur #onlinenews #newsleader #malayalamnews #jammukashmir #elction2024 #jammukashmirnews Newsleader - 2019 ഓഗസ്റ്റില്‍ ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിനുശേഷമുള്ള…

1 year ago

ക്ഷേത്രനടപ്പന്തലില്‍ വിഡിയോഗ്രാഫിക്ക് നിയന്ത്രണം

https://youtu.be/4U43nbZV7hQ #thrissur #onlinenews #newsleader #malayalamnews #guruvayoortemple #jasnasalim #guruvayoorappan #videography #prohibition Newsleader - ഗുരുവായൂര്‍ ക്ഷേത്രനടപ്പന്തലില്‍ വിഡിയോഗ്രാഫിക്ക്…

1 year ago