News Leader -സന്തോഷിന്റെ തലക്ക് ആക്രമണത്തില്‍ ഗുരുതര പരിക്കേറ്റു. അടക്ക മോഷ്ടിക്കാന്‍ ശ്രമിച്ചപ്പോള്‍ വീട്ടുകാരും നാട്ടുകാരും ചേര്‍ന്ന് പിടികൂടി കെട്ടിയിട്ട് മര്‍ദിക്കുകയായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. മര്‍ദനത്തിന്റെ ചിത്രങ്ങള്‍ പൊലീസിന് ലഭിച്ചിട്ടുണ്ട്. സംഭവത്തില്‍ ഗുരുതര പരിക്കേറ്റ യുവാവിനെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ശസ്ത്രക്രിയക്ക് വിധേയമാക്കി. വീട്ടില്‍ സ്ഥിരമായി മോഷണം നടക്കുന്നതില്‍ സി.സി.ടി.വി കാമറ സ്ഥാപിച്ചിരുന്നു. ഇതിലൂടെയാണ് മോഷണശ്രമം കണ്ടെത്തിയത്. ഗേറ്റ് ചാടിക്കടന്നപ്പോള്‍ പറ്റിയതാണ് പരിക്കെന്നാണ് നാട്ടുകാര്‍ പറയുന്നത്. അബ്ബാസിന്റെ വീട്ടില്‍ നിന്നാണ് സന്തോഷിനെ പിടികൂടിയത്.