രണ്ട് പേരെ വെറുതെ വിട്ട സംഭവത്തില് നിയമപോരാട്ടം തുടരുമെന്നും അവര്‍ കൂട്ടിചേര്‍ത്തു. താഴേക്കിടയില്‌നിന്ന് ഇത്രയും പ്രവര്ത്തിക്കാന് കഴിഞ്ഞെന്നതില് സന്തോഷമുണ്ടെന്ന് മധുവിന്റെ സഹോദരി സരസു പറഞ്ഞു. എല്ലാവരും ശിക്ഷിക്കപ്പെടുമ്പോഴാണ് മധുവിന് നീതി കിട്ടുക. ഒരുപാട് ഭീഷണിയും ഒറ്റപ്പെടുത്തലും അവഗണനയും മറികടന്നാണ് ഇവിടെവരെ എത്തിയത്. ഇപ്പോള് ഇടനിലക്കാരെ ഉപയോഗിച്ചാണ് പ്രതികളുടെ ഭീഷണിയെന്നും സരസു മാധ്യമങ്ങളോട് പറഞ്ഞു