ചാലക്കുടി-അതിരപ്പിള്ളി റോഡില്‍ പരിയാരം സി എസ് ആര്‍ കടവിലാണ് അപകടം നടന്നത്.കാല്‍നടയാത്രക്കാരി പരിയാരം ചില്ലായി അന്നു, കാറിലുണ്ടായിരുന്ന കൊന്നക്കുഴി കരിപ്പായി തോമസിന്റെ ഭാര്യ ആനി എന്നിവരാണ് മരിച്ചത്. ഒരാളുടെ നില ഗുരുതരമാണ്. നിയന്ത്രണംവിട്ട കാര്‍ കാല്‍നട യാത്രക്കാരിയെ ഇടിച്ചതിനുശേഷം മരത്തില്‍ ഇടിച്ച് നില്‍ക്കുകയായിരുന്നു. തോമസാണ് കാര്‍ ഓടിച്ചത്.