തൃശൂര്‍ തിരൂരില്‍ പുലര്‍ച്ചെ വീട്ടില്‍ അതിക്രമിച്ച് കയറി വീട്ടമ്മയെ ആക്രമിച്ച് സ്വര്‍ണ്ണമാല കവര്‍ന്ന കേസില്‍ കുപ്രസിദ്ധ മോഷ്ടാവ് പിടിയില്‍. 30ല്‍ പരം മോഷണക്കേസുകളില്‍ പ്രതിയായ കൂമന്‍ ജോളിയെന്ന മലയാറ്റൂര്‍ നീലേശ്വരം സ്വദേശി 44 വയസുള്ള ജോളി വര്‍ഗ്ഗീസിനെയാണ് വിയ്യൂര്‍ പോലീസ് അറസ്റ്റ് ചെയ്തത്.തൃശ്ശൂര്‍ തിരൂര്‍ കിഴക്കേ അങ്ങാടി ആലപ്പാടന്‍ വീട്ടില്‍ ജോഷിയുടെ ഭാര്യ സീമയുടെ രണ്ടര പവന്‍ തൂക്കം വരുന്ന സ്വര്‍ണ്ണമാലയാണ് ഇയാള്‍ കവര്‍ന്നത് ഇക്കഴിഞ്ഞ ജനുവരി 24ന് പുലര്‍ച്ചെ 5.45 നാണ് അടുക്കളയില്‍ ചക്ക വെട്ടി ഒരുക്കുന്നതിനിടെ വീട്ടമ്മയെ പുറകില്‍ നിന്നും മുഖം പൊത്തിപ്പിടിച്ച് മാല പൊട്ടിച്ചെടുത്തത്. മാല പൊട്ടിക്കുന്നതിനിടെ മോഷ്ടാവിന്റെ വിരലില്‍ വീട്ടമ്മ കടിക്കുകയും, വിരല്‍ വലിച്ചെടുക്കുന്നതിനിടെ വീട്ടമ്മയുടെ ഒരു പല്ല് നഷ്ടപ്പെടുകയും ചെയ്തിരുന്നു