Menu

Follow Us On

ജീവനോടെ കത്തിച്ചു

ഡി.എന്‍.എ പരിശോധനയിലൂടെയാണ് കൊല്ലപ്പെട്ടത് ഉമാനന്ദ് നാഥ് ആണെന്ന് പോലീസ് തിരിച്ചറിഞ്ഞത്. ഇതിനിടെ മനോജ് അസമിലേയ്ക്ക് കടന്നിരുന്നു. ഉമാനന്ദിനെ കൊലപ്പെടുത്തിയത് മനോജ് ബോറ തന്നെയാണെന്ന് പൊലീസിന് സംശയമുണ്ടായിരുന്നു. നിരവധി തവണ മാള പൊലീസ് അസം കേന്ദ്രീകരിച്ച് അന്വേഷണം നടത്തുകയും ചെയ്തിരുന്നു. എന്നാല്‍ പ്രതിയെക്കുറിച്ച് യാതൊരു സൂചനയും ലഭിച്ചിരുന്നില്ല. പ്രതിയുടെ ബാങ്ക് അക്കൗണ്ട്, മൊബൈല്‍ എന്നിവ കേന്ദ്രീകരിച്ചായിരുന്നു പ്രധാനമായും അന്വേഷണം. നേരത്തെ ഡി ആക്ടിവേറ്റ് ആയിരുന്ന പ്രതിയുടെ മൊബൈല്‍ ഈയിടെ ആക്റ്റിവേറ്റായതോടെയാണ് പോലീസ് ഇയാളെ തേടി വീണ്ടും ആസാമിലേക്കെത്തിയതും പിടികൂടുന്നതും.

– Advertisement –
Leave a Reply

Leave a Reply

Your email address will not be published. Required fields are marked *

– Advertisement –