പാറശാല ഷാരോണ്‍ വധക്കേസില്‍ അന്വേഷണ സംഘം കുറ്റപത്രം സമര്‍പ്പിച്ചത് ഒന്നാംപ്രതി ഗ്രീഷ്മ അറസ്റ്റിലായി 85ാം ദിവസമാണ്. ഗ്രീഷ്മയുടെ അമ്മ സിന്ധു രണ്ടാം പ്രതിയും അമ്മാവന്‍ നിര്‍മ്മല്‍ കുമാര്‍ മൂന്നാം പ്രതിയുമാണ്. നെയ്യാറ്റിന്‍കര സെഷന്‍സ് കോടതിയില്‍ ജില്ലാ ക്രൈം ബ്രാഞ്ചിന്റെ ചുമതലയുള്ള ഡി വൈ എസ് പി റാസിത്താണ് കുറ്റപത്രം സമര്‍പ്പിച്ചത്. കാമുകനായ ഷാരോണിനെ ഒഴിവാക്കാന്‍ ഗ്രീഷ്മ കഷായത്തില്‍ വിഷം കലര്‍ത്തി കൊന്നെന്നാണ് അന്വേഷണ ഉദ്യോഗസ്ഥരുടെ കണ്ടെത്തല്‍. അമ്മ സിന്ധുവും അമ്മാവന്‍ നിര്‍മല്‍ കുമാറും തെളിവ് നശിപ്പിച്ചെന്നും കുറ്റപത്രത്തില്‍ പറയുന്നു. ജ്യൂസ് ചലഞ്ച് പരാജയപ്പെട്ടതോടെയാണ് കഷായത്തില്‍ കീടനാശിനി കലര്‍ത്തി കൊലപ്പെടുത്തിയതെന്നും കുറ്റപത്രത്തിലുണ്ട്.

പൊലീസിനു മുന്നില്‍ അഭിനയം
കൊരട്ടിയില്‍ വീട്ടില്‍ വന്‍കവര്‍ച്ച 


