Newsleader – ഗുരുവായൂര്‍ ഏകാദശി കഴിഞ്ഞു പിറ്റേന്ന് ദ്വാദശി നാള് ശ്രീ വില്ല്വമംഗലം സ്വാമിയാര്‍ ശ്രീ പദ്മനാഭസ്വാമിയെ ദര്‍ശിക്കാനായി പുറപ്പെട്ടു. സന്ധ്യയായപ്പോള്‍ എവിടെ തങ്ങണം എന്നറിയാതെ വന്നു. കുറച്ചു കൂടി കിഴക്കുദിശ നോക്കി സഞ്ചരിച്ചപ്പോള്‍, കുറച്ചകലെ ഒരു വെളിച്ചം കണ്ടു അങ്ങോട്ട് നടന്നു. അവിടെത്തിയപ്പോള്‍, കുറച്ചു ഉണ്ണികള് ഓലച്ചൂട്ടുകള്‍ കൂട്ടിയിട്ടു കത്തിച്ചു അതില്‍ന്ന് ചൂട്ടെടുത്തു തൊട്ടടുത്തുള്ള ആല്മരത്തിലേക്ക് എറിഞ്ഞു കളിക്കുന്നുണ്ടായിരുന്നു. ആല്‍മരത്തിലെ ചില്ലകള്‍ക്കിടയില്‍ ചൂട്ടുകള്‍ തറപ്പിച്ചിരിക്കാനായിരുന്നു അവരുടെ മത്സരം. സ്വാമിയാര്‍ ഉണ്ണികളോട് താമസിക്കാനുള്ള സ്ഥലം അന്വേഷിച്ചു. അതിലൊരുണ്ണി അദ്ദേഹത്തെ തന്റെ ഇല്ലമായ വൈദികന്‍ കപ്ലിങ്ങാട്ടേക്ക് ക്ഷണിച്ചു.
Latest malayalam news : English summary
After Guruvayur Ekadashi, the next day on Dwadashi, Sri Villvamangalam Swamiyar left to visit Sri Padmanabhaswamy. When it was dusk, I didn’t know where to stay. When he looked a little further towards the east, he saw a light and walked there. When he reached there, some unnis gathered straws and lit them and took the heat from it and threw it to the nearby banyan tree and were playing.