മേളത്തില്‍ ജയറാമിന്റെ ഗുരുവാണ് മട്ടന്നൂര്‍ ശങ്കരന്‍കുട്ടി. താരത്തെ മട്ടന്നൂര്‍ പൊന്നാടയണിയിച്ചു. ഗുരുനാഥന് ചെയര്‍മാനായി സ്ഥാനമേല്‍ക്കുന്ന അന്ന് വരണമെന്നാഗ്രഹിച്ചതായിരുന്നു എന്ന് ജയറാം പറഞ്ഞു. അക്കാദമിയിലെ ജീവനക്കാരെ പരിചയപ്പെട്ടും അവരോടൊപ്പം സെല്‍ഫിയെടുത്തുമാണ് ജയറാം മടങ്ങിയത്. ഇറ്റ്ഫോക്കിന്റെ നാടകവേദികള്‍ ജയറാം നടന്നു കണ്ടു.