രണ്ടര വയസുള്ള അന്‍ഷിക വര്‍മ, അഞ്ച് വയസുകാരി പര്‍ണിക വര്‍മ, നാല് വയസുകാരന് യുവരാജ് എന്നിവര്‍ കൃത്യതയോടെ തങ്ങളുടെ ഭാഗങ്ങള്‍ ഭംഗിയാക്കി. അന്‍ഷികയും പര്‍ണികയും മായാബസാര്‍ സംവിധായകന് സുരഭി ജയചന്ദ്രവര്‍മ്മയുടെ മക്കളാണ്. വലിയ വേദിയും കണ്ണഞ്ചിക്കുന്ന വെളിച്ചസംവിധാനങ്ങളും നാടകത്തില്‍ അവരെ ഭയപ്പെടുത്തിയില്ല. ഭീമന് ഹിഡുംബിയിലുണ്ടായ മകന് ഘഡോല്‍ക്കചന്റെ അനുചരന്മാരുടെ സംഘത്തിലാണ് കുട്ടിത്താരങ്ങള്‍ കറുത്ത വേഷവും ബള്‍ബ് കത്തുന്ന കുഞ്ഞിക്കൊമ്പുകളും കുഞ്ഞുവാളുകളുമായി അരങ്ങിനെ കൈയ്യിലെടുത്തത് ഇറ്റ്ഫോക്കിലെ ഏറ്റവും പ്രായം കുറഞ്ഞ താരങ്ങളും മായാബസാറിലെ ഈ കുട്ടികളാണ്.