മോഹന്‍ലാലിന് പുതുപുത്തന്‍ റെയ്ബാന്‍ ഗ്ലാസ്. സ്ഫടികത്തില്‍ വീണ്ടും പാടുന്നു മോഹന്‍ലാല്‍. ഗ്ളാസ് സമ്മാനിക്കുന്ന ഭദ്രന്റെ ചിത്രങ്ങളാണ് സമൂഹമാധ്യമങ്ങളില്‍ വൈറലായി മാറിയിരിക്കുന്നത്. റെയ്ബാന്‍ ഗ്ലാസ് ധരിച്ചുള്ള സൂപ്പര്‍താരം മോഹന്‍ലാലിന്റെ ചിത്രങ്ങള്‍ ആരാധകര്‍ ഏറ്റെടുത്തു കഴിഞ്ഞു. സ്ഫടികം സിനിമയുടെ റി- റിലീസിങുമായി ബന്ധപ്പെട്ടാണ് ഭദ്രന്റെയും മോഹന്‍ലാലിന്റെയും കൂടിക്കാഴ്ച. സിനിമയിലെ മോഹന്‍ലാല്‍ തന്നെ പാടി അഭിനയിച്ച സൂപ്പര്‍ഹിറ്റ് ഗാനമായ ഏഴിമലൈ പൂഞ്ചോല എന്ന ഗാനത്തിന് പുതിയ പതിപ്പ് താരം തന്നെ പാടുന്നു.