താന്ന്യം, എടത്തിരുത്തി പഞ്ചായത്തുകളെ ബന്ധിപ്പിച്ച് കരുവന്നൂര്‍ പുഴയ്ക്കും കനോലി കനാലിനും കുറുകെ നിര്‍മിച്ച അഴിമാവുകടവ് പാലം നാടിന് സമര്‍പ്പിച്ചു. വന്‍ജനാവലിയുടെ സാന്നിധ്യത്തില്‍ ഉത്സവാന്തരീക്ഷത്തില്‍ നടന്ന ചടങ്ങില്‍ മന്ത്രി പി.എ. മുഹമ്മദ് റിയാസാണ് പാലം ഉദ്ഘാടനം ചെയ്തത്.